മഞ്ചേരിയിൽ കു​പ്പി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടു

google news
police

മ​ഞ്ചേ​രി: കു​പ്പി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ക​രു​വ​മ്പ്രം വെ​സ്റ്റി​ലാ​ണ് സം​ഭ​വം. ക​രു​വ​മ്പ്രം ജി​സ്മ​യി​ല്‍ പ്ര​ഭാ​ക​ര​ന്റെ ഭാ​ര്യ നി​ർ​മ​ല​കു​മാ​രി​യു​ടെ (63) അ​ഞ്ചു പ​വ​ന്റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്‌​കൂ​ട്ട​റി​ല്‍ പെ​ട്രോ​ള്‍ തീ​ര്‍ന്നു​വെ​ന്നും ഓ​ട്ടോ​യി​ല്‍ പോ​യി വാ​ങ്ങാ​ൻ പ​ഴ​യ കു​പ്പി വേ​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് യു​വാ​വ് വീ​ട്ടി​ലെ​ത്തി​യ​ത്.

വീ​ടി​ന​ക​ത്തു പോ​യി തി​രി​കെ​യെ​ത്തി​യ വീ​ട്ട​മ്മ മു​റ്റ​ത്തു​നി​ല്‍ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന് കു​പ്പി ന​ല്‍കി​യ​പ്പോ​ഴാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. പു​റ​ത്തേ​ക്കോ​ടി​യ മോ​ഷ്ടാ​വ് സ്‌​കൂ​ട്ട​റി​ല്‍ പു​ൽ​പ​റ്റ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ചാ​ടി​ക്ക​ല്ല് വെ​ച്ച് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു. ഇ​തോ​ടെ സ്‌​കൂ​ട്ട​ര്‍ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags