മാ​ന​ന്ത​വാ​ടിയിൽ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

google news
terrorist arrest

 മാ​ന​ന്ത​വാ​ടി: കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നാ​യ 7.42 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി മൂ​ന്നു മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. തി​രൂ​ർ മാ​റാ​ക്ക​ര പെ​രു​ങ്കു​ളം ആ​ലാ​സം​പാ​ട്ടി​ൽ വീ​ട്ടി​ൽ എ.​പി. ഷി​ഹാ​ബ് (34), തി​രൂ​ർ പൊ​ൻ​മ​ള ചേ​ങ്ങോ​ട്ടൂ​ർ പോ​സ്റ്റി​ൽ ചൂ​നൂ​ർ പ​ട്ട​ത്ത് വീ​ട്ടി​ൽ പി. ​സ​ന്ദീ​പ് (33), തി​രൂ​ർ കോ​ട്ട​ക്ക​ൽ കാ​ടാ​മ്പു​ഴ പ​ത്താ​യ ക​ല്ല് പ​യ്യാ​പ​ന്ത​യി​ൽ വീ​ട്ടി​ൽ പി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും 34,000 രൂ​പ​യും അ​ഞ്ചു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി​ൽ കു​മാ​റും സം​ഘ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. സി.​ഇ.​ഒ​മാ​രാ​യ ഷി​നോ​ജ്, ഷാ​ഫി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags