ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവം : മൽശാന്തി അറസ്റ്റിൽ
Jun 11, 2025, 19:47 IST


കോഴിക്കോട്: ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മൽശാന്തി അറസ്റ്റിൽ. 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ(37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
tRootC1469263">മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.