മലപ്പുറത്ത് പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തിയ ഒരാൾ അറസ്റ്റിൽ

pocso kollam
pocso kollam

അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ സാമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശം പങ്കുവെച്ചതിനാണ് കേസെടുത്തിരിക്കുന്നത്

മലപ്പുറം : മലപ്പുറം: പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തിയ ഒരാൾ  അറസ്റ്റിൽ. പുത്തൂർ പാറക്കോരി സ്വദേശി ജാസിർ (35)ആണ് അറസ്റ്റിലായത്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ സാമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശം പങ്കുവെച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാംവഴി സൗഹൃദത്തിലായ ആൾ പെൺകുട്ടിയോട് പ്രണയംനടിച്ച് ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി പീഡിപ്പിതായി നേരത്തെ പരാതിയുണ്ട്. കേസിലെ അതിജീവിതയുടെ മൊഴിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പീഡനക്കേസിൽ പ്രതിയായ ചേറൂർ ആലുങ്ങൽ ഹൗസിൽ അബ്ദുൾഗഫൂർ (23) അഞ്ച് ദിവസം മുമ്പ് പിടിയിലായിരുന്നു.

Tags

News Hub