മലപ്പുറത്ത് പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
Wed, 15 Mar 2023

മങ്കട: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ നിരന്തരം ശല്യപ്പെടുത്തിയ കേസിൽ പ്രതിയെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മങ്കട വേരുംപിലാക്കൽ സ്വദേശി പുല്ലോടൻ സഞ്ചിദിനെയാണ് (21) മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.