വാഹന പരിശോധനക്കിടെ മെത്താംഫിറ്റമിനുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
Mar 4, 2026, 19:31 IST
മാഹി: അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിന് മുൻവശത്ത് തിങ്കളാഴ്ച ഉച്ചക്ക് നടന്ന വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 4.69 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം ഏറനാട് നറുകര കട്ടില പറമ്പിൽ ഷൈജു (26), നറുകര കോഴിക്കൽ വീട്ടിൽ മുഹമ്മദ് അഫ്രീദ് (25) എന്നിവരെ പിടികൂടി.
tRootC1469263">എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ. സുനിൽ, വി. ഷാഫി, എ.കെ. പ്രകാശൻ, പ്രിവന്റിവ് ഓഫിസർ ടി. നൈജീഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് സുധീർ കുന്നുമ്മൽ എന്നിവരാണ് ഉണ്ടായത്.
.jpg)


