എംഡിഎംയുമായി ആറ് യുവാക്കൾ അറസ്റ്റിൽ
Apr 2, 2026, 19:15 IST
മലപ്പുറം : ലഹരിമരുന്ന് വിറ്റുകിട്ടിയ 22,800 രൂപയും എംഡിഎംയുമായി ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ചേലേമ്പ്ര സ്വദേശികളായ ഷാഹിദ് ഹുസൈൻ(29), എം.അഭിനവ്(19), പി.അക്ഷിത്ത്(19), എ.റിഥുൻ(22), കോഴിക്കോട് ചാലിയം സ്വദേശി അബു താഹിർ(26), കെ.കെ സിറാജ്ജുദ്ധീൻ(27) എന്നിവരെ കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ ജോൺസന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും ഫറോക്ക് ഇൻസ്‌പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് കോഴിക്കോട് രാമനാട്ടുകര വെച്ച് പിടികൂടിയത്. കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു ഇവർ.
.jpg)


