മലപ്പുറത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ
May 9, 2025, 19:57 IST
മലപ്പുറം: മലപ്പുറം പൂക്കോട്ടുപാടത്ത് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പൂക്കോട്ടുംപാടം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായിട്ടാണ് ഇയാളെ പിടികൂടിയത്.
നായകളെ വളർത്തുന്ന ഫാം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാൾക്കെതിരെ അന്വേഷണം നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 2.25 ഗ്രാം എംഡിഎംഎ പിടികൂടിയത്.
tRootC1469263">അതേസമയം ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് പ്രദേശത്തെ ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
.jpg)


