മലപ്പുറത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Sun, 12 Mar 2023

മങ്കട: വിൽപനക്കായി കൊണ്ടുവരികയായിരുന്ന മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പെരിന്തൽമണ്ണ ഡിവൈഎസ്.പി സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളില ആയിരനാഴിപ്പടി കള്ളുഷാപ്പ് പരിസരത്ത് നിന്ന് പുത്തനങ്ങാടി സ്വദേശി ചെരടക്കുരിക്കൾ വീട്ടിൽ മുഹമ്മദ് ഫർഹാൻ എന്ന ലാലുവിനെ (27) സഞ്ചരിച്ച ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.