മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെ വധഭീഷണി


പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും പറഞ്ഞാണ് ലഹരിസംഘം ഗ്യാലക്സി ക്ലബ്ബ് അംഗങ്ങളോട് ഭീഷണി മുഴക്കിയത്
മലപ്പുറം : മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെ വധഭീഷണി. തുവ്വൂരിലെ ഗ്യാലക്സി ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ഭീഷണി. പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും പറഞ്ഞാണ് ലഹരിസംഘം ഗ്യാലക്സി ക്ലബ്ബ് അംഗങ്ങളോട് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരില്‍ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങള്‍ പിടികൂടിയത്. ഷെഫീഖ്, അജ്മല്‍, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. പിടികൂടിയവരെ ക്ലബ്ബ് അംഗങ്ങള്‍ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളില്‍ ഒരാള്‍ ക്ലബ്ബ് അംഗങ്ങളില്‍ ഓരാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കുടുംബത്തെയടക്കം ആക്രമിക്കുമെന്നും പിടിയിലായവരിൽ ഒരാൾ പറഞ്ഞു. ഫോണ്‍ സംഭാഷണത്തിലുടനീളം ഭീഷണിക്ക് പുറമേ അസഭ്യവാക്കുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്.
