മലപ്പുറത്ത് വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തു ; പ്രതി പിടിയിൽ

police

മലപ്പുറം: വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതിയെ മഞ്ചേരി പൊലീസ് പിടികൂടി. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്തത്. കേസിൽ ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടിൽ അൻസാറിനെയാണ് (39) പൊലീസ് പിടികൂടി.

എസ്.ഐ എ.പി. ആസിഫിന്റെ നേതൃത്വത്തിൽ എസ്‍.സി.പി.ഒമാരായ തൗഫീഖുല്ല മുബാറക്, ക്ലിന്റ് ഫെർണാണ്ടസ്, സജീർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags