മലപ്പുറത്ത് നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

arrest1
arrest1

നെടുങ്കണ്ടം: മലപ്പുറത്ത് നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത് ഇടുക്കി രാമക്കൽമേട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ്​ പിടികൂടി. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പുത്തലാട്ട് ജുനൈദിനെയാണ്​ (25) നെടുങ്കണ്ടം പൊലീസിന്റെ സഹായത്തോടെ കോട്ടക്കൽ പൊലീസ് പിടികൂടിയത്.

tRootC1469263">

മലപ്പുറം കോട്ടക്കൽ പറമ്പലങ്ങാടിയിൽ വെച്ച്​ മലപ്പുറം പുത്തനത്താണി വീട്ടിലകത്ത് മുഹമ്മദ് ഫായീസിൻറെ (23) പണമാണ്​ കവർന്നത്​. സംഭവത്തിൽ ജുനൈദിൻറെ സഹോദരൻ ജവാദിനെ (22) നേരത്തെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാൾ റിമാൻഡിലാണ്​. കഴിഞ്ഞ ഒക്‌ടോബർ ഏഴിന്​ രാത്രി 10ന് കോട്ടക്കൽ പറമ്പലങ്ങാടി ക്ലബ് സുലൈമാനി എന്ന സ്ഥാപനത്തിന്റെ പരിസരത്താണ്​ കൊള്ള നടന്നത്​. ജുനൈദ്​ മൂന്ന്​ വർഷം മുമ്പ് രാമക്കൽമേട്ടിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്നു. ആ പരിചയത്തിലാണ് വീണ്ടും ഇവിടെ എത്തിയത്​. കേസിലെ മൂന്നാം പ്രതി ഒളിവിലാണ്. കോട്ടക്കൽ പൊലീസ് സബ് ഇൻസ്‌പെക്ടർ എൻ.റിഷാദലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാമക്കൽമേട്ടിലെത്തിയത്​. 

Tags