മലപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ
Nov 19, 2023, 18:10 IST

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ.
തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്. പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടത്. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.