പ്രായപൂർത്തിയാകാത്ത നിരവധി ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ് : മദ്‌റസ അധ്യാപകൻ പിടിയിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത നിരവധി ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്‌റസ അധ്യാപകൻ പിടിയിൽ. ആതവനാട് കുറുമ്പത്തൂർ സ്വദേശി എം.കെ. മുഹമ്മദിനെയാണ് (39) ബീഹാറിൽ വെച്ച് വളാഞ്ചേരി പൊലീസ് പിടികൂടിയത്.മലപ്പുറം, കാസർകോട് ജില്ല കളിലായി 20ഓളം പോക്‌സോ കേസുകളിൽ പ്രതിയാണ് മുഹമ്മദെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്.
പ്രതിയുമായി പൊലീസ് വളാഞ്ചേരിയിലേക്ക് തിരിച്ചു. പൊലീസ് കേസെടുത്തതോടെ അജ്മീറിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. പൊലീസ് സ്ഥലത്തെത്തിയെന്ന വിവരം ലഭിച്ചതോടെ ബീഹാറിലേക്ക് മുങ്ങുകയായിരുന്നു. അവിടെ നിന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഉപയോഗിച്ച് മസാജ് ചെയ്യിപ്പിക്കലായിരുന്നു ഇയാളുടെ രീതി. കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും വെളിപ്പെടുത്തലുണ്ട്. പലരും ഭയം കാരണം വിവരം പുറത്ത് പറഞ്ഞിരുന്നില്ല. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 14 കേസുകളും താനൂരിൽ നാലും കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.
.jpg)

