ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്


തന്റെ ഭാര്യ എല്ലാത്തിലും നിയന്ത്രണം വയ്ക്കുന്നുവെന്നും മാതാപിതാക്കളുമായി സഹകരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ലോകേഷ് പറയുന്നു. സുഹൃത്തുകളെ അകറ്റി, വീട്ടില്‍ ആരും വരാന്‍ സമ്മതിക്കില്ല, വീടു ജോലികള്‍ ചെയ്യാന്‍ സഹായിക്കില്ല എന്നെല്ലാം ലോകേഷ് ആരോപിക്കുന്നുണ്ട്.
മധ്യപ്രദേശ് : മധ്യപ്രദേശിലെ സാദനാ ജില്ലയിൽ ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ് പൊലീസ് സഹായം തേടി. ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി നല്‍കിയത്. തെളിവായി ഭാര്യ തല്ലുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്. വീട്ടില്‍ ഭാര്യ അറിയാതെ ക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ തന്നെ ഹര്‍ഷിത ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പൊലീസില്‍ പരാതിപ്പെട്ടാല്‍ കുട്ടികളുമായി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇയാള്‍ പറയുന്നു. പീഡനം സഹിക്കാൻ കഴിയാതായപ്പോൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തന്റെ ഭാര്യ എല്ലാത്തിലും നിയന്ത്രണം വയ്ക്കുന്നുവെന്നും മാതാപിതാക്കളുമായി സഹകരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ലോകേഷ് പറയുന്നു. സുഹൃത്തുകളെ അകറ്റി, വീട്ടില്‍ ആരും വരാന്‍ സമ്മതിക്കില്ല, വീടു ജോലികള്‍ ചെയ്യാന്‍ സഹായിക്കില്ല എന്നെല്ലാം ലോകേഷ് ആരോപിക്കുന്നുണ്ട്.

Tags

സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം..
സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസലർ തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഏപ്രിൽ 27ന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

പാർക്കിൻസൺസ് ആൻഡ മൂവ്മെൻ്റ് ഡിസോർഡേഴ്സിനായുള്ള ഉത്തര മലബാറിലെ ആദ്യത്തെ സെന്റർ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചു
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ, പാർക്കിൻസൺസ്, ജനിറ്റിക്കൽ ഡിസ്റ്റോണിയ പോലുള്ള ചലന വൈകല്യങ്ങൾ ബാധിച്ച വ്യക്തികൾക്ക് സമഗ്രവും സംയോജിതവുമായ പരിചരണം നൽകുന്നതിനായി ആരംഭിച്ച പ്രത്യേക പാർക്കിൻസൺസ് ആൻഡ്