മധ്യപ്രദേശിൽ ആശുപത്രി പരിസരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
ഭോപാൽ: മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയുടെ പരിസരത്ത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ജൂൺ 8 ന് രാത്രിയായിരുന്നു സംഭവം. ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽ നടന്ന കൂട്ടബലാത്സംഗത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയെ കിടക്കയിൽ നിന്ന് കാണാതായതും വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
tRootC1469263">ആശുപത്രിയിൽ ഇഎൻടി വിഭാഗത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളാണ് ആക്രമണത്തിന് ഇരയായത് എന്നാണ് വിവരം. ബലാത്സംഗത്തിന് ശേഷം കുറ്റവാളികൾ പെൺകുട്ടിയെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവരുകയും തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനുശേഷം പെൺകുട്ടി എവിടെയാണെന്നതിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല
.jpg)


