മധ്യപ്രദേശിൽ സ്വർണവും പണവും ഗ്യാസ് സിലിണ്ടറും മോഷണം പോയി

cylinder

 ഭോപാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ വീട്ടിൽ കളവിനെത്തിയ മോഷ്ടാവ് സ്വർണാഭരണങ്ങൾക്കും മറ്റ് വിലകൂടിയ വസ്തുക്കൾക്കുമൊപ്പം ഗ്യാസ് സിലിണ്ടറും കവർന്നു. ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലാണ് സംഭവം. നീതു രജാവത് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

വെളളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണം പോയതായി മനസ്സിലായി. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് സിലിണ്ടറും ചുമലിലെടുത്ത് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് മോഷണ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

tRootC1469263">

Tags