മധ്യപ്രദേശിൽ കാർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി അപകടം ; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് യുവാക്കൾ മരിച്ചു. ദേശീയപാത 30-ൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മൈഹാർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മുന്നിൽ പോവുകയായിരുന്ന ട്രക്കിന്റെ പിൻഭാഗത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കളും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അമിതവേഗതയാണ് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ നിലവിൽ സത്ന ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ. അപകടത്തെക്കുറിച്ച് മൈഹാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

