കൊല്ലത്ത് ലോട്ടറി വിൽപനക്കാരനെ അജ്ഞാതൻ ക്രൂരമായി കൊലപ്പെടുത്തി
May 27, 2026, 20:36 IST
കൊല്ലം : നഗരത്തിൽ ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രനെ(65) ആണ് അജ്ഞാതൻ ശ്വാസംമുട്ടിച്ചും ഇടിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്.
പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സാമ്പത്തിക ലക്ഷ്യമാണ് കൊലയ്ക്കു പിന്നിലെന്നാണു നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും അക്രമി അപഹരിച്ചിട്ടുണ്ട്.
.jpg)

