മദ്യം കണ്ടെടുത്ത കേസ് ; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി എടുക്കാൻ എക്സൈസ്

Liquor storage case at home; Evidence collection at Anto Augustine's house in Vazhavatta

 വീട്ടിൽ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി എടുക്കാൻ എക്സൈസ്.ഭാര്യാമാതാവ് വയനാട് നെന്മേനി കോളിയാടി സ്വദേശി ലില്ലി ജോസിന് ഉടൻ നോട്ടീസ് നൽകും. മദ്യശേഖരം കണ്ടെത്തിയ വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തത് ആണെന്നും തുടർന്ന് ലില്ലി ജോസ് എന്നയാൾ ലേലത്തിൽ പിടിച്ചടുത്തെന്നുമായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ മൊഴി. 

ആന്റോയുടെ മൊഴിയാണ് ലില്ലിക്ക് കുരുക്കായത്. നെന്മേനിയിലെ ലില്ലിയുടെ വീട്ടിൽ എക്സൈസ് അന്വേഷണസംഘം എത്തിയെങ്കിലും ഇവരെ നേരിൽ കാണാനായില്ല. ഇതോടെയാണ് നോട്ടീസ് അയച്ചു വിളിച്ചു വരുത്തുന്നത്. വീട് തന്റേത് ആണെന്ന് ലില്ലി മൊഴി നൽകിയാൽ ഇവരും കേസിൽ കൂട്ട് പ്രതിയാകും. അടുത്ത ദിവസം തന്നെ നോട്ടീസ് നൽകാനാണ് നീക്കം.

Tags