ഇടുക്കിയിൽ ചാരായം വാറ്റ് ; യുവാവ് പിടിയിൽ

arrest1
arrest1

ഇടുക്കി: കാൽവരി മൗണ്ടിനു സമീപം ഏലത്തോട്ടത്തിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ അറസ്റ്റിൽ. സ്കറിയ എന്നയാളാണ് സ്വന്തം ഏലത്തോട്ടത്തിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസിന്റെ പിടിയിലായത്. ഇവിടെ നിന്നും 19.5 ലിറ്റർ ചാരായവും, 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.

അതേസമയം വയനാട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി. കൂത്തുപറമ്പ് സ്വദേശി മെഹബൂബ് (36) ആണ് പിടിയിലായത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags