തൃശൂരിൽ വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകൻ അറസ്റ്റിൽ

LawyerRAPE CASE

തൃശൂർ: വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകൻ അറസ്റ്റിൽ. തൃശൂർ രാമവർമപുരം സ്വദേശി ആസാദ് സുനിലിനെയാ(28)ണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 30ന് രാത്രി ഒന്പതരയോടെ മാമംഗലം റോഡിൽ വച്ചായിരുന്നു സംഭവം. നടന്നുപോവുകയായിരുന്ന സ്ത്രീയെ ബൈക്കിൽ ഇതുവഴി വന്ന ആസാദ് സുനിൽ ആക്രമിക്കുകയായിരുന്നു. ഉടൻ ഇവിടെ നിന്നും കളഞ്ഞു. സംഭവം വഴിയാത്രക്കാരിക്ക് കടുത്ത മാനസികാഘമുണ്ടാക്കി.

 ഇതിൽ നിന്നും നിന്നും മുക്തയായ ശേഷം വെള്ളിയാഴ്ചയാണ് ഇവർ  പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുക്കുകയും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനായി പരിശോധിച്ചു. തുടർന്ന് ഇയാളെ പിടികൂടുകയും തിങ്കൾ വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതി പരാതി നൽകിയതും പൊലീസ് അന്വേഷണം നടത്തുന്നതും ഇയാൾ അറിഞ്ഞിരുന്നില്ല.

Tags