അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ; അഭിഭാഷകൻ അറസ്റ്റിൽ

arrest

ഭോപ്പാൽ: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. ഭോപ്പാലിലെ ഹബീബ് ഗഞ്ചിലാണ് നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായത്. മകൾക്കും പേരക്കുട്ടിക്കുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ‘നാന’ എന്നാണ് കുട്ടി ഇയാളെ വിളിച്ചിരുന്നത്. പ്രതിയുടെ പേരക്കുട്ടിക്കൊപ്പം കളിക്കാനാണ് അഞ്ചുവയസ്സുകാരി അഭിഭാഷകന്റെ വീട്ടിലെത്തിയത്. പേരക്കുട്ടി നാന എന്ന് വിളിക്കുന്നത് കേട്ടാണ് കുട്ടിയും അയാളെ നാന എന്ന് വിളിച്ചിരുന്നത്. പതിവായി കുട്ടി അവിടെ കളിക്കാൻ പോകാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. സുരക്ഷിതമായ ഇടം എന്ന് വിശ്വസിച്ചാണ് കുഞ്ഞിനെ അവിടെ അയച്ചിരുന്നതെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

സംഭവ ദിവസം പേരക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്ന അഞ്ചുവയസ്സുകാരിയെ തന്ത്രപൂർവം മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ പ്രതി കുഞ്ഞിനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി സ്വകാര്യ ഭാഗത്ത് വേദനിക്കുന്നതായി മാതാവിനെ അറിയിക്കുകയായിരുന്നു. മാതാവ് പരിശോധിച്ചപ്പോൾ പാടുകൾ കണ്ടതിനാൽ ചികിത്സ തേടി ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് അറിയിച്ചു. കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് നാന ഉപദ്രവിച്ചെന്ന കാര്യം പറയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags