കുവൈത്തിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

arrest1
arrest1

കുവൈത്ത്: കുവൈത്തിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് അധികൃതർക്ക് രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൃത്യമായ ഏകോപനത്തോടെ നടത്തിയ പരിശോധനയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇയാളുടെ കൈവശം വലിയ അളവിൽ കാപ്റ്റഗൺ കണ്ടെത്തുകയായിരുന്നു.

tRootC1469263">

അതേസമയം പ്രതിയുടെ വീട്ടിൽ നടത്തിയ കൂടുതൽ അന്വേഷണങ്ങളിലും പരിശോധനകളിലും വ്യാജ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയെടുത്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിനെത്തുടർന്ന്, വ്യാജരേഖാ കേസ് അന്വേഷിക്കുന്നതിനും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളും നാഷണാലിറ്റി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് ഒരു സംയുക്ത ദൗത്യസംഘം രൂപീകരിച്ചിട്ടുണ്ട്.

Tags