കുവൈത്തിൽ കഞ്ചാവ് വേട്ട

ganja
ganja

കുവൈത്ത്: കുവൈത്തിൽ വൻതോതിൽ കഞ്ചാവ് പിടികൂടി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് – കാർഗോ ഇൻസ്പെക്ഷൻ കൺട്രോളിലെ ഇൻസ്പെക്ടർമാർക്ക് ഒരു അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി അമേരിക്കയിൽ നിന്നെത്തിയ ഒരു ഷിപ്പ്‌മെന്റിൽ സംശയം തോന്നിയതാണ് കഞ്ചാവ് പിടികൂടാൻ കാരണമായത്. 

tRootC1469263">

അലങ്കാര വസ്തുവാണെന്ന് തോന്നിക്കുമെങ്കിലും വിശദമായ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു കോർക്ക് ബോർഡിനടിയിൽ ഒളിപ്പിച്ച നിലയിൽ 47 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർനടപടികൾക്കായി അധികൃതർ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് റഫർ ചെയ്തു.

Tags