കുറവിലങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
May 20, 2023, 19:32 IST

കുറവിലങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം മാറിടം ഭാഗത്ത് പുത്തൂർ വീട്ടിൽ പ്രണവിനെയാണ് (18) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയംനടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.
അതിജീവിതയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ അനിൽകുമാർ.ടി, സി.പി.ഒമാരായ റോയി വർഗീസ്, ഷിജാസ് ഇബ്രാഹിം, ഡിബിൻ കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.