കുന്നംകുളത്ത് കൊലക്കേസ് പ്രതി എം.ഡി.എം.എയുമായി പിടിയില്‍

google news
arrest1

കുന്നംകുളം: കൊലക്കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ യുവാവ് പിടിയിൽ. പൊന്നാനി പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (22) കുന്നംകുളം എക്സൈസ് ഇൻസ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഐ.ബി പ്രിവന്റീവ് ഓഫിസർ കെ.ജെ ലോനപ്പന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കുന്നംകുളം ചിറമനങ്ങാട് കൈതക്കുന്ന് പ്രദേശത്തുനിന്ന് ആറ് ഗ്രാം എം.ഡി.എം.എയുമായി ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന കുന്നംകുളം ചിറമനങ്ങാട് കൈതക്കുന്ന് താഴത്തേൽ വളപ്പിൽ വീട്ടിൽ ‘മക്കു’ എന്ന മഹേഷ് രക്ഷപ്പെട്ടു.

മുഹമ്മദ് ഷഫീഖിനെതിരെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കൊലക്കേസും തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 800 ഗ്രാം ഹഷീഷ് ഓയില്‍ കൈവശം സൂക്ഷിച്ച കേസുമുണ്ട്. കുന്നംകുളം എക്സൈസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഐ.ബി പ്രിവന്റീവ് ഓഫിസർ ലോനപ്പൻ, കുന്നംകുളം റേഞ്ച് പ്രിവന്റീവ് ഓഫിസർമാരായ ജബ്ബാർ, രാജു, ജോസഫ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജയേഷ്, ആനന്ദ്, ഡബ്ലു.സി.ഇ.ഒ രതിക, ഡി.വി. ആർ സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

 

Tags