കുമരകത്ത് കുടുംബത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

കുമരകം: ചെങ്ങളം അയ്യമ്മാത്ര പാലത്തിനു സമീപത്ത് വീട്ടുകാരെ കുരുമുളകുപൊടി സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യമ്മാത്ര പാലത്തറ വീട്ടിൽ പി.എസ്. ഷിജു (45), ചെങ്ങളം മൂന്നുമൂല മറുതാപറമ്പിൽ വീട്ടിൽ മഹേഷ് കുമാർ (47) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
വീടിന് മുന്നിൽനിന്ന് പ്രതികൾ ചീത്തവിളിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനകാരണം. ഷിജുവിന് കുമരകം സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് നിലവിലുണ്ട്.
കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ കെ.കെ. സുനിൽകുമാർ, സി.പി.ഒമാരായ രാജു, ഷൈജു കുരുവിള, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.