കുമളിയിൽ കഞ്ചാവുമായി പിതാവും മകനും അറസ്റ്റിൽ

കുമളി: കേരളത്തിന്റെ പല ഭാഗത്തേക്കും തേനി ജില്ലയിലേക്കും വർഷങ്ങളായി കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആളെയും മകനെയും ദിണ്ടുക്കൽ പോലീസ് അറസ്റ്റു ചെയ്തു.
ദിണ്ടുക്കൽ, വേടസന്തൂർ സ്വദേശികളായ ശങ്കിലി, മകൻ തങ്ക ദുരൈ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ട് കിലോ കഞ്ചാവ്, കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ, കാറ്, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടികൂടി.
ദിണ്ടുക്കൽ എസ്.പി ഭാസ്ക്കരന്റെ നിർദേശപ്രകാരം ഡി.എസ്.പി അഴക് പാണ്ടിയും സംഘവുമാണ് ഇരുവരേയും പിടികൂടിയത്. ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ദിണ്ടുക്കല്ലിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് രീതി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.