കെഎസ്ഇബി ഓഫീസിൽ നിന്ന് അലൂമിനിയം കമ്പികൾ മോഷ്ടിച്ചു ; മലപ്പുറത്ത് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
മലപ്പുറം: വഴി മലപ്പുറം: വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ നിന്ന് അലൂമിനിയം കമ്പികൾ മോഷ്ടിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ച് പേർ പിടിയിൽ. 100 കിലോയിൽ അധികം വരുന്ന കമ്പികളാണ് ഓഫീസ് വളപ്പിൽ നിന്ന് മോഷ്ടിച്ചത്.ക്കടവ് കെഎസ്ഇബി ഓഫീസിൽ നിന്ന് അലൂമിനിയം കമ്പികൾ മോഷ്ടിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ച് പേർ പിടിയിൽ. 100 കിലോയിൽ അധികം വരുന്ന കമ്പികളാണ് ഓഫീസ് വളപ്പിൽ നിന്ന് മോഷ്ടിച്ചത്.
കെഎസ്ഇബി ഉദ്യോഗസ്ഥനായ വണ്ടൂർ സ്വദേശി തോമസ്, അബ്ദുൽ സലാം, ജാസിൽ ഹുസൈൻ, ഹിഷാമുദ്ദീൻ, മുഹമ്മദ് ഹസീബ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തോമസും അബ്ദുൽ സലാമും ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തത്. മറ്റ് പ്രതികളോട് വണ്ടിയുമായി വരാൻ പറയുകയായിരുന്നു. മോഷണവസ്തുക്കളുമായി പോകുംവഴിയാണ് പൊലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്.
.jpg)

