കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ

rape
rape

കോഴിക്കോട്: കോഴിക്കോട് പോക്‌സോ കേസിൽ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ. കോഴിക്കോട് സിവിൽ സ്‌റ്റേഷന് സമീപം താമസിക്കുന്ന അമീർ മഹലിൽ അമീർ സുഹൈലി(20)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇയാൾ 2022 ഒക്ടോബർ മുതൽ ഡിസംബർ വരെ വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ നഗ്നദൃശ്യങ്ങൾ എടുക്കുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നും പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

tRootC1469263">

അതേസമയം ഒളിവിൽ പോയ പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനാൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ഇയാളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം അമീറിനെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags