കോഴിക്കോട് അപ്പാർട്ട്‌മെന്റിൽ കയറി മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

Minor girl raped; accused arrested by police

 കോഴിക്കോട്: താമസക്കാർ ഇല്ലാത്ത സമയം നോക്കി അപ്പാർട്ട്‌മെന്റിൽ കയറി മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിലായി. കാരപ്പറമ്പ് സ്വദേശി നൗഫൽ (30), കുന്ദമംഗലം സ്വദേശി ഷാമിൽ മുഹമ്മദ് (30) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 24-നായിരുന്നു തടമ്പാട്ടുതാഴത്തെ അപ്പാർട്ട്‌മെന്റിൽ മോഷണം നടന്നത്.

മൂന്ന് തബലകളും 5000 രൂപ വിലവരുന്ന ചെരിപ്പുകളുമാണ് അപ്പാർട്ട്‌മെന്റിൽ നിന്ന് കാണാതായത്. താമസക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ, സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെയും ഇവർ സഞ്ചരിച്ച വാഹനത്തെയും തിരിച്ചറിഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഷാമിലിനെ കുന്ദമംഗലത്ത് നിന്നും നൗഫലിനെ ചേവായൂരിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ നൗഫലിനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും നേരത്തെയും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags