കോഴിക്കോട് എംഡിഎംഎയുമായി യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

mdma,kannur
mdma,kannur

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. 27 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്. ബീച്ച് റോഡിൽ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്.

കണ്ണൂർ എളയാവൂർ സ്വദേശി അമർ, കതിരൂർ സ്വദേശിനി ആതിര, പയ്യന്നൂർ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

Tags