കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം : നാലുപേർ കസ്റ്റഡിയിൽ
Sat, 18 Mar 2023

കോഴിക്കോട് : ജാഫർഖാൻ കോളനി റോഡിലെ ആയുർവേദ മസാജ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ നാലുപേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
പാർലർ നടത്തിപ്പുകാരനായ പെരിന്തൽമണ്ണ സ്വദേശി പി.പി. മുഹമ്മദ് സാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മസാജ് പാർലറിൽ പരിശോധന നടത്തിയത്.