കോഴിക്കോട് വിവാഹ വീട്ടിൽ മദ്യം ലഭിക്കാത്തതിനെ ചൊല്ലി ആക്രമണം നടത്തി യുവാവ്
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിലെ വിവാഹ വീട്ടിൽ മദ്യം ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മുബീർ എന്നയാളാണ് ബാർബർ ഷോപ്പിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ഇൻസാഫ് എന്ന യുവാവിനെ ആക്രമിച്ചത്.
ക്ഷണിക്കാത്ത വിവാഹത്തിനാണ് മുബീർ എത്തിയത്. രാത്രി ഇയാൾ വിഷ്ണുവിന്റെ വീടിനുള്ളിലേക്ക് കയറുകയും മദ്യം ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ മദ്യം നൽകിയിരുന്നില്ല. പിന്നാലെ എല്ലാവരും ചേർന്ന് ഇയാളെ പുറത്താക്കുകയായിരുന്നു. പോകാൻ കൂട്ടാക്കാതെ വന്നതോടെ ഇൻസാഫ് ഇയാളെ വീട്ടിലേക്ക് കൊണ്ടുവിട്ടു.
tRootC1469263">പിന്നീട് വിവാഹ വീട്ടിൽ തിരികെയെത്തിയ ഇൻസാഫ് ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുബീറിന്റെ ആക്രമണം. മദ്യം നൽകാത്തതിലെ പ്രകോപനമാകാം ആക്രമണത്തിന് കാരണമായതെന്നാണ് കരുതുന്നത്. ആഴത്തിലുള്ള മുറിവാണ് ഇൻസാഫിനുള്ളത്. ഇൻസാഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
.jpg)


