കോഴിക്കോട് മയക്കുമരുന്ന് നൽകി ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
Jun 8, 2025, 18:32 IST


കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസാണ് പിടിയിലായത്. മംഗളൂരുവിൽ വെച്ചാണ് പ്രതി പിടികൂടിയത്.
പോക്സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് കടന്നിരുന്നു. പൊലീസ് പിന്തുടർന്ന് മംഗളൂരുവിൽ വെച്ച് പിടികൂടുകയായിരുന്നു.
tRootC1469263">രാത്രി വീട്ടുകാർ ഉറങ്ങിയ ശേഷം കുട്ടികളെ ഫോണിൽ വിളിച്ച് വീടിന് പുറത്തിറക്കി കാറിൽ സ്വന്തം വീട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകിയാണ് ഇയാൾ പീഡനത്തിനിരയാക്കിയിരുന്നത്. കുറ്റ്യാടിയിൽ ബാർബർഷോപ്പ് നടത്തുന്ന പ്രതിക്കെതിരെ കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ ആരോപണങ്ങളിലും അന്വേഷണം ഉണ്ടാകും.
