കോഴിക്കോട് വാക്കുതർക്കത്തിനിടെ അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കി

kottayam-crime

 കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കി. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാടാണ് സംഭവം നടന്നത്. ആക്രമണത്തിൽ കുറുവങ്ങാട് സ്വദേശി അഫ്‌സീറിന് (39) ഗുരുതരമായി പരിക്കേറ്റു.

സെപ്റ്റംബർ 15 ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെ വാക്കുതർക്കം രൂക്ഷമാവുകയും അനുജൻ കത്രികയെടുത്ത് അഫ്‌സീറിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുകയുമായിരുന്നു. നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി അഫ്സീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags