കോഴിക്കോട് സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിൽ

arrest1
arrest1

കോഴിക്കോട്: കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി റഖീബുദ്ദീൻ അൻസാരിയാണ് അറസ്റ്റിലായത്. നേരത്തെ കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജോലി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് എത്തിച്ചായിരുന്നു പീഡനം.

tRootC1469263">

പെൺകുട്ടി ശാരീരിക അവശതകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് പൊലീസിൽ അഭയം തേടിയത്. ഈ സംഭവത്തിലാണ് മൂന്നാമത്തെ അറസ്റ്റ് ടൌൺ പൊലീസ് രേഖപ്പെടുത്തിയത്. മഞ്ചേരിയിൽ കെട്ടിട നിർമാണ തൊഴിലാളിയാണ് പ്രതി റഖീബുദ്ദീൻ അൻസാരി.

Tags