താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ പോക്സോ കേസ് ചുമത്തി ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു
Mar 19, 2025, 16:10 IST
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്
കോഴിക്കോട് : താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇന്നലെ രാത്രി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയക്കും. താമരശ്ശേരിയിൽ നിന്നും ഒരാഴ്ച മുമ്പാണ് പെൺകുട്ടിയെ കാണാതാവുന്നത്. ബന്ധുവായ യുവാവിനൊപ്പം ഇന്നലെ പുലർച്ചെയാണ് ബംഗളുരുവിൽ നിന്ന് പെൺക്കുട്ടിയെ കണ്ടെത്തിയത്.
.jpg)


