പെൺക്കുട്ടിയുമായി പ്രണയം ; 22-കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ നാല് പേർക്കെതിരെ കേസ്


ആയഞ്ചേരി സ്വദേശികളായ ജിത്തു,സച്ചു കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ വടകര പൊലീസ് കേസ് എടുത്തു
കോഴിക്കോട് : കോഴിക്കോട് ആയഞ്ചേരിയിൽ 22-കാരനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. പെൺക്കുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിലാലണ് യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപ്പോയി മർദ്ദിച്ചത്. അരൂർ നടേമ്മൽ സ്വദേശി വിപിനിനാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് വിപിന് മർദ്ദനമേറ്റത്. ആയഞ്ചേരി-കോട്ടപ്പള്ളില്‍ റോഡില്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് പരിസരത്ത് വച്ചാണ് വിപിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപ്പോയത്.
ആയഞ്ചേരി സ്വദേശികളായ ജിത്തു,സച്ചു കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ വടകര പൊലീസ് കേസ് എടുത്തു. ആയഞ്ചേരി സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് മർദ്ദിച്ചതെന്നാണ് യുവാവിന്റെ പരാതി.
നട്ടെല്ലിന് പരുക്കേറ്റ വിപിനെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.