കോഴിക്കോട് യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; സ്കാനിംഗില്‍ തരി പോലുള്ള വസ്തു വയറ്റില്‍ കണ്ടെത്തി


എംഡിഎംഎയാണ് വിഴുങ്ങിയെന്ന് ഇയാൾ തന്നെ പൊലീസിനോട് പറയുകയായിരുന്നു
കോഴിക്കോട് : താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയാറ്റു കുന്നിൽ ഫായിസിന്റെ വയറ്റിൽ തരി പോലുള്ള സാധനം കണ്ടെത്തി. എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തിൽ സ്കാൻ ചെയ്യുകയായിരുന്നു. ഇയാളുടെ സർജറി ഉടൻ നടത്താനാണ് തീരുമാനം. ഫായിസിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ഇന്നലെ ഭാര്യയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കയ്യിലുള്ള എംഡിഎംഎ എന്ന് സംശയിക്കുന്ന ലഹരി വസ്തു വിഴുങ്ങിയത്. എംഡിഎംഎയാണ് വിഴുങ്ങിയെന്ന് ഇയാൾ തന്നെ പൊലീസിനോട് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags

ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണം ; ബിനോയ് വിശ്വം
കലാകാരന്മാര്ക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നതും ഖേദിക്കേണ്ട അവസ്ഥയുണ്ടാകുന്നതും ക്ഷമാപണം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നതും ബിജെപി രാഷ്ട്രീയത്തിന്റെ ഭീകരതയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.