കോവളത്ത് മോഷണക്കേസിലെ പ്രതികൾ പിടിയിൽ

കോവളം: മോഷണക്കേസിലെ പ്രതികളെ പൊലീസ് പിടികൂടി. മുട്ടയ്ക്കാട് വേടർ കോളനി പേഴുവിളയിൽ സുജിത് എന്ന ബാലൻ (23), കോട്ടുകാൽ തെക്കേക്കോണം നന്ദനം വീട്ടിൽ നന്ദുകുമാർ (19) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
കോവളത്തെ ട്രോപിക്കാലിയ എന്ന സ്ഥാപനത്തിൽനിന്ന് ജനുവരി 20നാണ് ഇവർ മോഷണം നടത്തിയത്.
23 ജാക്കികൾ, ഷട്ടറിങ് ഷീറ്റ്, സ്പാൻ സ്റ്റീൽ എന്നിവയുൾപ്പെടെ രണ്ടുലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ മോഷണം നടത്തിയ ശേഷം, ഒളിവിൽ പോയ പ്രതികളെ പൊലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് പിടികൂടിയത്.
ഫോർട്ട് അസി. കമീഷണർ ഷാജിയുടെ നിർദേശാനുസരണം കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ, എ.എസ്.ഐ മുനീർ, സി.പി.ഒമാരായ ശ്യാം കൃഷ്ണൻ, ബാഹുലേയൻ സജിത്ത്, അശോക്, സന്തോഷ് എന്നിവരാണ് അന്വേഷണസംഘത്തിനുണ്ടായിരുന്നത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.