കോവളത്ത് യുവതിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

കോവളം: അസം സ്വദേശിയായ യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. കൈമനം വിവേക് നഗറിൽ വാടകക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി നാന എന്ന സുജിത് ദാസിനെ(43)യാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി കരുനാഗപ്പള്ളി സ്വദേശി ദീപുവിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
ഇയാൾ റിമാൻഡിലാണ്. ഞായറാഴ്ച രാത്രി 11ന് സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം യുവതി താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ദേഹോപദ്രവം ഏൽപoക്കുകയുമായിരുന്നു. കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ ഷൈൻ ജോസ്, സെൽവദാസ് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.