കോട്ടയത്ത് പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയെ ഉപദ്രവിക്കുവാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Mon, 13 Mar 2023

ചിങ്ങവനം: പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു.
ചിങ്ങവനം പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ സച്ചുമോനെയാണ്(28) അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു.
വീട്ടമ്മ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.