വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി മോഷണം ; പ്രതി പിടിയിൽ
കോട്ടയം: ഞായറാഴ്ചകളിൽ വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി ക്രിസ്ത്യൻ വീടുകളിൽ മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ. കന്യാകുമാരി പത്മനാഥപുരം സ്വദേശി സ്റ്റീഫൻ (38) ആണ് അറസ്റ്റിലായത്. നാലര മാസമായി തുടരുന്ന പഴുതടച്ച അന്വേഷണത്തിനൊടുവിൽ അയർക്കുന്നം പോലീസാണ് പ്രതിയെ പിടികൂടിയത്.
tRootC1469263">എല്ലാ ഞായറാഴ്ചയും പുലർച്ചെ തമിഴ്‌നാട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിയാണ് പ്രതി മോഷണം നടത്തിയിരുന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ഹോണ്ട ആക്ടീവ സ്കൂട്ടർ ഉപയോഗിച്ചാണ് കവർച്ചയ്ക്കായി കറങ്ങി നടക്കുന്നത്. പള്ളിയിൽ പോകുന്നതിനാൽ ആളൊഴിഞ്ഞു കിടക്കുന്ന വീടുകൾ കണ്ടെത്തി അടുക്കള വാതിൽ തകർത്ത് അകത്തുകയറുകയും കവർച്ചയ്ക്ക് ശേഷം സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ തന്നെ ഒളിപ്പിച്ച് ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക് മടങ്ങും.
2025 ഒക്ടോബർ 19-ന് അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് 28,000 രൂപയും 10 പവൻ സ്വർണവും കവർന്നതാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. തമിഴ്‌നാട്ടിലും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ മുൻപ് പോലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അയർക്കുന്നം പോലീസും ചേർന്നാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.jpg)


