കോട്ടയത്ത് ബൈക്ക് മോഷണക്കേസ് പ്രതികൾ പിടിയിൽ
Apr 28, 2025, 18:05 IST
കോട്ടയം: ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ. അശോക്(18), ശുക്രൻ(20)എന്നിവരെയാണ് കമ്പത്ത് നിന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 14ന് രാത്രിയാണ് ഇരുവരും കോട്ടയം ഐഡ ജങ്ഷന് സമീപം പാർക്കിങ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശി വിഷ്ണുവിന്റെ പൾസർ ബൈക്ക് മോഷ്ടിച്ച് കടന്നത്.
tRootC1469263">പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കായി പ്രതികളെ റിമാൻഡ് ചെയ്തു.
.jpg)


