കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രകോപന കാരണം പുറത്ത്

stabbed
stabbed

കോട്ടയം: ലഹരി‌വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രകോപന കാരണം ദിവസങ്ങൾക്കു മുൻപു നടന്ന വഴക്കിലെ മോശം പരാമർശങ്ങളെന്നു സൂചന. തോട്ടയ്ക്കാടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മാങ്ങാനം കളമ്പാട്ടുകുന്ന് താന്നിക്കൽ വീട്ടിൽ ആദർശ് സോമൻ (23) ആണ് കൊല്ലപ്പെട്ടത്. 

tRootC1469263">

മാണിക്കുന്നം ലളിതാസദൻ വീട്ടിൽ അഭിജിത്തിനെയാണ് (വാവ–24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ‌തമ്മിൽ ലഹരി ഇട‌പാടിലെ പണത്തെച്ചൊല്ലി രൂക്ഷമായ തർക്കം നിലനിന്നിരുന്നു.

Tags