കോട്ടയം നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളെ മാസങ്ങളോളം ക്രൂരമായി റാഗിങ്ങിനിരയാക്കിയ സംഭവം ; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

kottayam ragging case
kottayam ragging case

തിരുവനന്തപുരം സ്വദേശികളായ ആറ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ നവംബർ 4 മുതല്‍ നാല് മാസത്തോളം റാഗിങ്ങും പീഡനവും നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

കോട്ടയം : കോട്ടയം നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളെ മാസങ്ങളോളം ക്രൂരമായി റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.  കേസെടുത്ത് 49-ാം ദിവസമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സീനിയര്‍ വിദ്യാര്‍ഥികളായ അഞ്ച് പേര്‍ക്കെതിരേയാണ് റാഗിങ് നിരോധന നിയമവും, ഭാരതീയ ന്യായസംഹിതയും അനുസരിച്ചുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

നഴ്‌സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവേല്‍ (20), വയനാട് നടവയല്‍ ഞാവലത്ത് ജീവ (19) , മലപ്പുറം മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത് (20), മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ് (22), കോട്ടയം കോരുത്തോട് നെടുങ്ങാട് വീട്ടില്‍ വിവേക് (21) എന്നിവര്‍ റിമാന്‍ഡിലാണ്. 

തിരുവനന്തപുരം സ്വദേശികളായ ആറ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ നവംബർ 4 മുതല്‍ നാല് മാസത്തോളം റാഗിങ്ങും പീഡനവും നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും ഇതിന് പണം കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ഥികളില്‍നിന്നാണെന്നും കണ്ടെത്തി
 

Tags