ലോക വിഡ്ഢിദിനത്തില്‍ പോലീസിനെ കബളിപ്പിച്ച മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനെതിരെ കേസ്

police and fire force
police and fire force

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസ്, അഗ്‌നിരക്ഷാസേന തുടങ്ങിയ സര്‍വീസുകളെ കബളിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായ ഗംഗാധരന് അറിയാം

പെരുവ : ലോക വിഡ്ഢിദിനത്തില്‍ പോലീസിനെ കബളിപ്പിച്ച മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനെതിരെ വെള്ളൂർ പൊലീസ് കേസെടുത്തു. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ (67)ക്കെതിരേയാണ് കേസെടുത്തത്.  കുറ്റകൃത്യത്തിന് പതിനായിരം രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷയെന്നും വെള്ളൂര്‍ എസ്‌ഐ ശിവദാസ് പറഞ്ഞു.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസ്, അഗ്‌നിരക്ഷാസേന തുടങ്ങിയ സര്‍വീസുകളെ കബളിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് മുന്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായ ഗംഗാധരന് അറിയാം. എന്നിട്ടും ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതിന് ഇയാള്‍ക്കെതിരേ പോലീസ് ആക്ട് 118-ബി പ്രകാരം കേസെടുത്ത് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 
  


 

Tags