കോട്ടയം നഗരത്തിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ

kottayam kanjav arrest
kottayam kanjav arrest

ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്

കോട്ടയം : കോട്ടയം നഗരത്തിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡിഷ ഖോർദാ സ്വദേശി സുനിൽ ഭോയ് ആണ് പിടിയിലായത്. 2.480 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

tRootC1469263">

Tags